അരുന്ധതി മാഡം 6

അരുന്ധതി മാഡം ( ഭാഗം 6 ) ട്രെയിനിൽ ഇരുന്നു ഞാൻ കുറെ കരഞ്ഞു.. ഭയങ്കര വിഷമം.. എന്നാലും എന്റെ മനസ്സിൽ ഇത്തിരി ദേഷ്യവും ഉണ്ടായിരുന്നു.. എന്നെ പാടെ അവഗണിച്ചതിൽ.. പുതിയ ഒരാളെ കിട്ടിയപ്പോൾ.. ആ ദേഷ്യത്തിൽ.. എന്റെ സിം കാർഡ് എടുത്തു പൊട്ടിച്ചു പുറത്തേക്ക് കളഞ്ഞു.. ഇനി ഈ നമ്പർ വേണ്ട.. മാഡം ഈ നമ്പറിൽ വിളിച്ചാൽ കിട്ടരുത്.. ഇപ്പോൾ മനസ്സിന് ചെറിയൊരു ആശ്വാസം.. ട്രയിൻ കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു.. . നാട്ടിലെത്തി . ഓർമകളിൽ നിന്ന് വിടുതൽ നേടാൻ കുറച്ചു മാസങ്ങൾ എടുത്തു.. നാട്ടിൽ ഒരു പ്രൈവറ്റ് സ്കൂളിൽ കുറച്ചു കാലം അദ്ധ്യാപികയായി ജോലി ചെയ്തു.. അതിനിടയിൽ എനിക്ക് വിവാഹ ആലോചിച്ചനകൾ വന്നു തുടങ്ങി.. അമ്മക്ക് നിർബന്ധം.. പലതും തട്ടി തെറിപ്പിച്ചു.. അവസാനം അതും നടന്നു.. അതൊരു ദുരന്തം ആയിരുന്നു.. അതിനെ കുറിച്ച് പിന്നെ എഴുതാം.. മാഡത്തിന്റെ ഓർമ്മകൾ ഞാൻ മനപ്പൂർവം മായ്ച്ചു.. കളഞ്ഞു.. എന്റെ നമ്പറിൽ പല തവണ വിളിച്ചിട്ടുണ്ടാകുക.. വിളിക്കട്ടെ.. കിട്ടാതെ ആ മനസ്സ് നോവട്ടെ . കല്യാണം കഴിഞ്ഞതോടെ.. എന്റെ ചിന്തകളും മാറി തുടങ്ങി.. ഇതിനിടയിൽ ഞങ്ങടെ വീട് വിറ്റു.. വേറൊരു സ്ഥലത്തേക്ക് മാറി..ഞാൻ ഭർത്താവിന്റെ വീട്ടിലും.. വർഷങ്ങൾ പിന്നെയും കൊഴിഞ്ഞു വീണു കൊണ്ടിരുന്നു.. അദ്ധ്യാപികയിൽ നിന്ന് പഴയ ജോലിയിലേക്ക് തന്നെ തിരിച്ചു വന്നു.. പഴയ ഓർമകൾ ഒരു പരിധി വരെ എന്നിൽ പോയ്‌ മറഞ്ഞു.. . ഒരു ദിവസം എന്റെ പഴയ അഡ്രസിൽ ഒരു കത്ത് വന്നു.. ആളില്ലേന്ന് പറഞ്ഞു പോസ്റ്റ്‌മാൻ തിരികെ അയക്കാൻ നിൽക്കുമ്പോഴാണ്.. പോസ്റ്റ്‌ ഓഫീസിൽ വർക്ക് ചെയ്യുന്ന എന്റെ ബന്ധു മുഖേന എനിക്ക് ആ കത്ത് കിട്ടുന്നത്.. . ആരാണാവോ.. ഈ കാലത്തും കത്ത് അയക്കുന്നത്.. ആകാംഷയോടെ .. കത്തിലെ അഡ്രസ് നോക്കി.. അരുന്ധതി മാഡം... . വിറയാർന്ന കൈയ്യോടെ. അതിൽ മുറുകെ പിടിച്ചു.. ചുറ്റുള്ളതൊന്നും കാണാൻ വയ്യ.. എങ്ങനെ വീട്ടിൽ എത്തി എന്നറിഞ്ഞു കൂടാ.. ആരും കാണാതെ.. കത്തുമായി റൂമിൽ ചെന്നു വാതിലടച്ചു.. എന്താണെന്ന് അറിയാനുള്ള ആകാംഷ.. പക്ഷെ തുറക്കാൻ കഴിയുന്നുമില്ല.. കുറെ വർഷങ്ങൾക്ക് ശേഷം ദൈവമേ.. . ഒരിക്കലും ഇനി കണ്ടു മുട്ടരുതെന്ന് നിർബന്ധ ബുദ്ധിയിൽ.. ഫോൺ നമ്പർ പോലും കളഞ്ഞു.. വീട്ടിലെ അഡ്രസ് പോലും മാറ്റി.. എന്നിട്ടും.. . ആ അഡ്രസ് ഞാൻ നോക്കി നെതർഹട്ട് നെതർഹട്ട് റെസിഡൻഷ്യൽ ലതേഹാർ ത്സാർഖണ്ഡ് ഈശ്വരാ മാഡം എങ്ങനെ അവിടെ എത്തി.. ഏതായാലും കത്ത് പൊട്ടിച്ചു വായിക്കാൻ തീരുമാനിച്ചു.... 🌹 ( ഇംഗ്ലീഷിൽ എഴുതിയ കത്തിന്റ മലയാളം പരിഭാഷ ) . " മോളെ " സുഖമാണോ നിനക്ക്. നമ്മൾ എത്രയോ അകന്നു പോയി അല്ലേ.. ഇങ്ങനെ അകലാൻ മാത്രം. എന്തേലും തെറ്റ് ചെയ്തുവോ ഞാൻ.. എത്ര കാലമായി നിന്റെ ഫോൺ നമ്പറിൽ വിളിക്കുന്നു.. കിട്ടുന്നില്ല.. എത്രയോ കത്തുകൾ നിന്റെ അഡ്രസിൽ അയച്ചു.. എല്ലാം തിരിച്ചു വന്നു.. എന്ത് പറ്റി നിനക്ക്.. ഈ കത്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് അയക്കുന്നു..മോളെ ഞാനിപ്പോൾ റിട്ടയർമെന്റ് കാലം ആസ്വദിച്ചു വീട്ടിലിരിക്കുന്നു.. ഹസ് നാട്ടിലേക്ക് തിരിച്ചു വന്നു.. മകനും ഭാര്യയും ഇപ്പോൾ ലണ്ടനിലാണ്.. പഴയതൊക്കെ നീ ഓർമ്മിക്കുന്നുണ്ടോ.. നിന്റെ മാരീഡ് കഴിഞ്ഞെന്നു കരുതുന്നു..മക്കൾ എത്ര..വെറുതെ ഇരിക്കുമ്പോൾ പഴയ കാര്യങ്ങൾ എല്ലാം ഓർക്കും.. എന്തൊരു രസമായിരുന്നു.. ആ കാലം.. നിന്റെ ആ ചിരി എനിക്ക് മറക്കാൻ കഴിയില്ല മോളെ.. ബസ്സിൽ തൊട്ടുരുമ്മി ചാരി നുള്ളിയും ചുംബിച്ചും. അങ്ങനെ എന്തൊക്കെ.ഇതൊക്കെ നീ മറന്നുവോ .. നിന്റെ മണം അതെന്റെ കൂടെ തന്നെയുണ്ട് .മൂക്കിൻ തുമ്പിൽ ആ മണം ഇപ്പോഴും ഉണ്ട്..ലോകത്തുള്ള എല്ലാ പൂക്കളേക്കാളും.. എനിക്കിഷ്ട്ടം നിന്റെ ശരീരത്തിന്റെ ഗന്ധം. നീ ഉപയോഗിച്ച ഒരു പാന്റി ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്.. ഞാനത് പൊന്ന് പോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.. അതെടുത്തു ഇപ്പോഴും കൺ കുളിർക്കെകാണാറുണ്ട്..നീയെന്റെ അരികിൽ ഉണ്ടെന്ന് പലപ്പോഴും തോന്നും.. എന്റെ ഫോൺ നമ്പർ മെയിൽ ഐഡി ഞാൻ താഴെ കൊടുക്കുന്നുണ്ട്.. കോൺടാക്ട് ചെയ്യാൻ മറക്കരുത്.. നിന്നെ കുളിക്കാൻ സമ്മതിക്കാതെ എത്ര ദിവസം ഞാൻ പിടിച്ചു വെച്ചു.. ഇപ്പോൾ ആലോചിക്കും പാവം ഒന്നും വേണ്ടായിരുന്നു ആ കൊച്ചിനോട് എന്ന്.. എന്നാലും നിന്നെ ഓർക്കാത്ത നിമിഷങ്ങളില്ല.ഞാൻ എന്തേലും അരുതാത്തത് ചെയ്തെങ്കിൽ മാപ്പ്.. ഒരിക്കൽ കൂടി കാണാൻ കഴിയുമോ നമുക്ക്.. മോളെ നീ വന്നില്ലെങ്കിൽ കൂടി.. ഞാൻ വരും. നിന്നെ കാണാൻ..മരിക്കുന്നതിന് മുൻപ് നിന്നെ ഒരിക്കൽ കൂടി എനിക്ക് കാണണം.. നിന്നെ പുണർന്നു കുറച്ചു നേരം കിടക്കണം.. നിന്റെ മടിയിൽ തലവെച്ചു കിടക്കണം.. പലതും പലപ്പോഴായി എഴുതിയിരുന്നു.. ഇനി അത് എഴുതുന്നില്ല.. ഈ കത്ത് പോലും നിനക്ക് കിട്ടുമെന്ന് ഉറപ്പില്ല.. മോളെ നിർത്തുന്നു.. നിന്നോട് ഒരു നുള്ള് ദേഷ്യം പോലും എനിക്കില്ല.. നിന്നെ സ്നേഹിച്ചതിന്റ ഒരംശം പോലും ഞാൻ മറ്റുള്ളവർക്ക് കൊടുത്തിട്ടില്ല.. ചെറിയൊരു ഈഗോ നമ്മൾക്കിടയിൽ ഉണ്ടായിരുന്നു എന്നത് സത്യമാണ്. അതൊരു പക്ഷെ നിന്നോടുള്ള സ്നേഹകൂടുതൽ കൊണ്ടായിരുന്നു മോളെ. സ്‌നേഹമുള്ളിടത്തല്ലേ പിണക്കവും കുശുമ്പും ഒക്കെ കാണൂ സ്നേഹമുള്ളവർക്കെ പിണങ്ങാൻ കഴിയൂ. ഞാൻ നിന്നെ വെറുത്തിരുന്നു എന്ന് നിനക്ക് തോന്നിയെങ്കിൽ അതിനർത്ഥം ഞാൻ നിന്നെ അത്രെമേൽ സ്നേഹിച്ചിരുന്നു എന്ന് തന്നെയാണ്.. എങ്ങനെയാണ് ആരെയാണ് അത് ബോധ്യപ്പെടുത്തേണ്ടത് എന്ന് എനിക്ക് അറിയില്ല..ഇവിടെ അധികവും മഴയാണ് ഓരോ മഴ പെയ്യുമ്പോഴും നീയെന്റെ അരികിൽ ഉണ്ടായിരുന്നുവെങ്കിൽ.. ഞാൻ ആഗ്രഹിക്കുന്നു.. ചാലുകൾക്കിടയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന സ്വർണ്ണ നിറമുള്ള രോമം അതിപ്പോഴും അവിടെ ഉണ്ടോ.അതോ കൊഴിഞ്ഞു പോയോ.കഴുത്തിൽ വെളിച്ചമേൽക്കുമ്പോൾ തിളങ്ങുന്ന..ചെമ്പൻ മുടികൾ. മേൽ ചുണ്ടിൽ നനുത്ത പൊടി രോമങ്ങൾ. അതിന്റ സ്വർണ്ണത്തിളക്കം.. എന്റെ കണ്ണിൽ നിന്ന് മായുന്നില്ല..കഴുത്തിൽ പിറകിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ ചുണ്ട് കൊണ്ട് ഒപ്പിയെടുത്തത് മറക്കാൻ കഴിയില്ല.. ഒരിക്കൽ കൂടി. ഒരിക്കൽ മാത്രം.നിന്നെ ഒന്ന് കാണാൻ. കൊതി.... നിർത്തുന്നു....... മോളെ.... എന്റെ കുട്ടി എനിക്ക് നീയില്ലാതെ പറ്റില്ല . എന്ന് അരുന്ധതി. ടി. . എന്റെ കണ്ണിൽ നിന്ന് വീണ തുള്ളികൾ കത്തിലെ വരികളെ നനയിച്ചുവോ??? . . അവസാനിപ്പിച്ചു 🙏

Comments