അരുന്ധതി മാഡം 5

അരുന്ധതി മാഡം ( ഭാഗം 5 ) . " മാഡത്തിന്റെ തലവേദന മാറിയോ " ഞാൻ ചോദിച്ചു തെല്ല് ജാള്യതയോടെ മാഡം മറുപടി പറഞ്ഞു " ഹാ മാറി " " അതോ എന്നെ പറ്റിക്കാൻ നുണ പറഞ്ഞതാണോ " " നിന്നോട് നുണ പറയേണ്ട കാര്യം എനിക്കില്ല " മാഡം കുറച്ചു രൂക്ഷമായി പറഞ്ഞു.. ' എന്തായിരുന്നു റൂമിൽ പരിപാടി, " ഞാൻ പരിഹാസത്തോടെ ചോദിച്ചു "എന്തിനാ ഇവളെ ഇവിടെ കേറ്റിയത് " "എന്റെ ഇഷ്ട്ടം" "അതിന് നുണ പറയണോ " " പുതിയ ഒരാളെ കിട്ടിയപ്പോൾ എന്നെ വേണ്ടല്ലേ " എനിക്ക് കരച്ചിൽ വന്നു.. ശിശിര ഒന്നും മിണ്ടാതെ നിർവികാരത്തോടെ മാഡത്തിന്റെ പിന്നിൽ ഒട്ടി ചേർന്നു നിന്നു. അത് എന്നിൽ കൂടുതൽ ദേഷ്യം ഉളവാക്കി.. . " എനിക്ക് ഇത് സഹിക്കാൻ പറ്റില്ല " ഞാൻ എന്റെ ബാഗ് തറയിലേക്ക് വലിച്ചെറിഞ്ഞു. മാഡം എന്റെ കണ്ണുകളിലേക്ക് നോക്കി എന്നിട്ട് പറഞ്ഞു " എനിക്ക് നീയും ഇവളും ഒരുപോലെയാണ് " എനിക്ക് അതൊരു ഷോക്ക് ആയി.. ഒരു ഇടി വന്നു എന്റെ തല പിളർന്നത് പോലെ തോന്നി "ഞാനും ഇന്നലെ വന്ന അവളും ഒരു പോലെ ആണോ? " ഞാൻ കരഞ്ഞു കൊണ്ട് എന്റെ റൂമിലേക്ക് പോയി.. പിന്നീട് ശിശിര യുടെ വരവും പൊക്കും തോന്നിയത് പോലെ ആയി.. അവൾ മാഡത്തിനോട് കൂടുതൽ അടുത്തു.. മാഡം എന്നോട് മിണ്ടുന്നതും പോലും വളരെ വിരളമായി. . ഓഫീസിൽ എന്നോട് ഒരു ശത്രു വിനെ പോലെ പെരുമാറി.. സീനിയർ അല്ലേ. എനിക്ക് അനുസരിക്കാതിരിക്കാൻ കഴിയില്ല.. റൂമിൽ എത്തിയാൽ അതിലേറെ കഷ്ടം. ശിശിര കൂടുതൽ സമയവും മാഡത്തിന്റെ കൂടെ കാണും.. അവരുടെ ചിരിയും കളിയും. എന്നെ കൂടുതൽ വിഷമിപ്പിച്ചു. . പാതി രാത്രി വരെ അവരുടെ അടക്കം പറച്ചിൽ കേൾക്കാം..മാഡത്തിന്റെ വക അവൾക്ക് പണം.. വാച്ച് വിവിധ തരം ഡ്രസ്സ്‌കൾ അങ്ങനെ പലതരം . ചുരുക്കി പറഞ്ഞാൽ ഞാൻ പൂർണ്ണമായും ഒറ്റപ്പെട്ടു എന്ന് പറയാം.. റൂമിൽ എത്തിയാൽ ശ്വാസം മുട്ടുന്നത് പോലെ.. ഇതിങ്ങനെ തുടർന്ന് പോകാൻ കഴിയില്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു... മാഡം അറിയാതെ ഞാൻ കമ്പനിയിൽ റിലീസിന് അപേക്ഷ കൊടുത്തു..ഇനി വയ്യ നാട്ടിലേക്ക് തിരിക്കണം. . അതിനിടയിൽ മാഡത്തിന്റെ പണം ബാഗിൽ നിന്ന് നഷ്ട്ടപ്പെട്ടു.. എങ്ങനെ എന്ന് അറിയില്ല.. വലിയ തുകയാണെന്ന് തോന്നുന്നു.. എന്നെ സംശയിക്കുമോ എന്നൊരു പേടി എനിക്ക് ഉണ്ടായിരുന്നു...കാരണം ഞാനാണല്ലോ ഇപ്പോൾ എതിരാളി.. പക്ഷെ എന്നോട് അതിനെ കുറിച്ച് ചോദിച്ചുമില്ല..ആരാണ് പണം എടുത്തത് എന്ന് അറിയില്ല. . പെട്ടെന്ന് തന്നെ കമ്പനി റിലീസ് അനുവദിച്ചു.. മാഡം പോലും അപ്പോഴാണ് അറിയുന്നത്..അറിഞ്ഞ ഉടനെ എന്റെ അരികിൽ ഓടി എത്തി.. ", കേട്ടത് ശരിയാണോ " " എന്ത് " " ജോലി മതിയാക്കി പോകുന്നു എന്ന് കേട്ടു " " ആ " " എന്നതാ കാരണം " ഞാൻ ഒന്നും പറഞ്ഞില്ല.. മിണ്ടാതെ നിന്നു.. പിന്നീട് ഒന്നും ചോദിച്ചില്ല.. ഇതൊക്കെ കേട്ട് ശിശിര അപ്പുറത്ത് നിൽപ്പുണ്ടായിരുന്നു... പാവം കുട്ടി. അവളോട് എനിക്ക് ഒരു ദേഷ്യവും ഇല്ല.. നല്ലത് വരട്ടെ .. ഓഫിസിൽ മാഡം ഒഴികെ ഉള്ളവരോട് യാത്ര പറഞ്ഞു ഇറങ്ങി.. ഒപ്പം ശിശിരയോടും " പോട്ടെ " " എന്നോട് ദേഷ്യം ഉണ്ടോ " " എന്തിന് നീ നല്ല കുട്ടിയാ നല്ലതേ വരൂ " ഞാൻ പറഞ്ഞു ... പാവം കുട്ടി . ഇനി മാഡത്തിനോട്‌ യാത്ര പറഞ്ഞു റൂമിൽ നിന്ന് പെട്ടിയുമെടുത്തു ഇറങ്ങണം.. ലാഗേജ്‌ പയ്ക്ക് ചെയ്യാൻ തുടങ്ങി..ഇന്ന് വൈകുന്നേരത്തെ ട്രെയിൻ ബുക്ക്‌ ചെയ്തിട്ടുണ്ട്... മാഡം ഓഫീസിൽ പോകുന്നതിന് മുൻപ് യത്ര പറയണം.. 9.30 ആയിട്ടും മാഡം കുളിക്കാൻ പോകുന്നില്ല.. സമയം ഒരു ആയല്ലോ. ഹാ എന്തേലും ആകട്ടെ.. ഞാൻ സാധനങ്ങൾ എല്ലാം ബാഗിൽ കുത്തി നിറച്ചു.. മാഡം കസേരയിൽ ചടഞ്ഞു ഇരിക്കുന്നുണ്ട്.. . " പോകാൻ തന്നെ തീരുമാനിച്ചു അല്ലേ " മാഡം " ഹാ " പിന്നൊന്നും മിണ്ടിയില്ല " ഞാൻ ഇന്ന് ഓഫീസിൽ പോകുന്നില്ലേ " ഞാൻ ചോദിച്ചു " ഇല്ല നിന്റെ കൂടെ ഞാനും വരുന്നുണ്ട് യാത്രയാക്കാൻ " " ഞാൻ പൊക്കോളാം വെറുതെ മാഡം ലീവ് എടുക്കേണ്ട " മറുപടി ഒന്നും കേട്ടില്ല.. . സമയമായി ഞാൻ പെട്ടെന്ന് കുളിക്കാൻ തയ്യാറായി.. ബാത്ത് റൂമിൽ കയറി.. കുളി തുടങ്ങി.. വാതിലിൽ മുട്ട് കേട്ടു." തുറക്ക് മോളെ" മാഡം . " എന്തിനാ " "നിന്നെ ഒന്ന് കാണാൻ " , കുളിക്കട്ടെ എന്നിട്ട് " "തുറക്ക് നിന്നെ അതേ പടി കാണണം " " വേണ്ട തുറക്കില്ല " എനിക്ക് വാശി തുറക്കില്ല എന്ന് തന്നെ അവരുടെ ആവശ്യങ്ങൾക്ക് എന്നെ ഉപയോഗിക്കുക .. എന്നിട്ട് കറി വേപ്പില പോലെ ദൂരെ കളയുക..ഇനി അത് നടക്കില്ല . കുളി കഴിഞ്ഞു പുറത്തിറങ്ങി.. മാഡം ചുമരും ചാരി നിൽപ്പുണ്ട്.. എന്നെ തന്നെ നോക്കി കൊണ്ട്..വല്ലാത്തൊരു നോട്ടം.. ഞാൻ ഡ്രസ്സ്‌ മാറി.. ലാഗേജിൽ എന്റെ സാധനങ്ങൾ എല്ലാം ഉണ്ടോന്ന് ഒന്ന് കൂടി ചെക്ക് ചെയ്തു.. . " മാഡം ഞാൻ ഇറങ്ങുവാ " മാഡത്തിന്റെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടു.. എനിക്കും കരച്ചിൽ വന്നു.. മാഡം കരഞ്ഞു കൊണ്ട് എന്നെ ഇറുകെ പിടിച്ചു.. " മോളെ " ഞാനും ശരിക്കും കരഞ്ഞു.. രണ്ട് പേർക്കും കരച്ചിൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.. " മോളെ ഞാൻ വെറുത്തായിരുന്നെന്ന് തോന്നിയിരുന്നോ " " ഇല്ല ഒരിക്കലും ഇല്ല " രണ്ട് പേരും കുറെ നേരം കെട്ടിപ്പിടിച്ചു കരഞ്ഞു.. " വിളിക്കണം കേട്ടോ " കണ്ണ് തുടച്ചു കൊണ്ട് മാഡം പറഞ്ഞു . " പൊക്കോ നേരമായി " ബാഗുമായി പുറത്തിറങ്ങി.. " നിക്ക് മോളെ ഞാനും ഉണ്ട് " മാഡം സാരി വാരി ചുറ്റിപെട്ടെന്ന് തന്നെ പുറത്തിറങ്ങി.. . സ്റ്റേഷനിൽ എത്തിയപ്പോഴേക്കും. ട്രെയിൻ വന്നിരുന്നു.. " വരട്ടെ " " വിളിക്കണം കേട്ടോ " മാഡം എന്റെ കവിളിൽ ചുംബിച്ചു . മാഡം കരയാൻ തുടങ്ങി. ആളുകളൊക്കെ ശ്രദ്ധിക്കാൻ തുടങ്ങി.. " വിളിക്കാം " ഞാൻ ട്രയിനിൽ കയറി.. സീറ്റിൽ ഇരുന്നു.. മാഡം ജനലിലൂടെ എന്റെ കയ്യേൽ പിടിച്ചു.. "എന്നോട് ദേഷ്യല്ലല്ലോ " നിറഞ്ഞ കണ്ണുകളോടെ മാഡം " ഇല്ലന്നേ " ഞാൻ ചിരിക്കാൻ ശ്രമിച്ചു.. " വിളിക്കണം കേട്ടോ.. " വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു.. ഇതിനിടെ ട്രെയിൻ അനങ്ങാൻ തുടങ്ങി.. മാഡം എന്റെ കൈയിൽ ചുംബിച്ചു..കൈയ്യിലെ ബന്ധനം വിടുവിച്ചു കൊണ്ട് ട്രെയിൻ പതുക്കെ നീങ്ങി തുടങ്ങി.. ഞാൻ മാഡത്തിൽ നിന്ന് അകലാൻ തുടങ്ങി.തിരിഞ്ഞു നോക്കുമ്പോൾ.കലങ്ങിയ കണ്ണുകളുമായി മാഡം ആ പ്ലാറ്റ്ഫോമിൽ.. നിൽപ്പുണ്ടായിരുന്നു.. പിന്നീട് അത് ഒരു പൊട്ടായി ചുരുങ്ങി ചുരുങ്ങി എന്നിൽ നിന്ന് മറഞ്ഞു..ഞാൻ പൊട്ടിക്കരഞ്ഞു കൊണ്ട് മുഖം താഴ്ത്തി... 🙏 കഴിഞ്ഞില്ല.. എഴുതാൻ ഇനിയും ഉണ്ടെന്ന് തോന്നുന്നു..

Comments