( അവസാന ഭാഗം )
വൈകിയാണ് വീട്ടിലെത്തിയത്.. എത്തിയ പാടെ ആന്റി തന്ന പൊതി തുറന്നു നോക്കി ഈശ്വരാ. ഞെട്ടിപ്പോയി.. ഒരു വാച്ച്.എച്ച് എം ടി യുടെ.. അന്ന് പെൺകുട്ടികൾ പൊതുവെ വാച്ച് ഉപയോഗിക്കൽ കുറവാണ്.. പത്രാസിൽ പോവാലോ സ്കൂളിൽ.. അമ്മയുടെ ഒഴിവില്ലായ്മയും ( അമ്മ നാടക നടിയായിരുന്നു ) അച്ഛന്റെ ജോലി തിരക്കും മദ്യപാനവും കാരണം രണ്ട് തവണ വെക്കേഷൻ സമയത്ത് ആന്റിയുടെ അടുത്ത് പോകാൻ കഴിഞ്ഞില്ല ഒരു വർഷം കൂടി കൊഴിഞ്ഞു വീണു.. അമ്മ പറയുന്നത് കേട്ടു
ഗ്രേസി ആന്റി മരിച്ചെന്ന്
ഞാൻ ഒരു പാട് കരഞ്ഞു.. രണ്ട് ദിവസം ഭക്ഷണം പോലും കഴിച്ചില്ല.. മനസ്സിൽ നിന്ന് പോകുന്നില്ല.. ഏതോ വിഷക്കായ കഴിച്ചെന്നാണ് നാട്ടുകാര് പറയുന്നത്.. താഴെ തറയിൽ വീണു കിടക്കുന്നതായിട്ടാണ് അയൽവാസികൾ കണ്ടത്..
എന്റെ സങ്കടം കണ്ടിട്ടാണെന്ന് തോന്നുന്നു അമ്മ പറഞ്ഞു
"നീയെന്തിനാ വിഷമിക്കുന്നത് നമ്മുടെ ബന്ധു ഒന്നുമല്ലലോ "
പാവം
എന്തിനാണ് ആന്റി സ്വയം ജീവനൊടുക്കിയത്
ഒരുപാട് മോഹങ്ങൾ പ്രതീക്ഷകൾ ഉണ്ടായിരുന്നോ ആന്റിക്ക്.. അതിലേറെ സങ്കടങ്ങളും.. ആ പാവത്തിന് സ്നേഹിക്കാനേ അറിയൂ. ഒറ്റപ്പെട്ട ജീവിതം പാവം ഇപ്പോഴും ആ ഓർമ്മകൾ ഒരു വിങ്ങലായി നിക്കുന്നു.. ഓർമ്മകൾ ബാക്കിയാക്കി ആന്റി തന്ന ആ പേനയും വാച്ചും.
ഭംഗിയുള്ള ചില പൂക്കൾ പെട്ടെന്ന് വാടും കൊഴിഞ്ഞു പോകും അത് പോലെ ഒരു പൂവ് ആയിരുന്നു ഗ്രേസി ആന്റി
🌹
വർഷങ്ങൾ പിന്നെയും കൊഴിഞ്ഞു വീണു. മാമന്റെ കുടുംബവുമായുള്ള ബന്ധത്തിന്റെ അകലം കൂടി വന്നു.. കണ്ടിട്ട് തന്നെ വർഷങ്ങളായി.. ഒരിക്കൽ കൂടി ആന്റി താമസിച്ച വീട് കാണാൻ ആന്റിയുടെ സോപ്പിന്റ വിയർപ്പിന്റെ.. മണം ആസ്വദിക്കാൻ പോകണമെന്ന് ആഗ്രഹിച്ചു.
.
പിന്നീട് അറിഞ്ഞു ആന്റിയുടെ ഭർത്താവ് വേറെ വിവാഹം കഴിച്ചെന്നും വീട് ആർക്കോ വിറ്റെന്നും. ആന്റിയുടെ സ്വത്തുക്കൾ ബന്ധുക്കൾ കൈക്കിലാക്കിയെന്നും
പിന്നെ പോകാൻ തോന്നിയില്ല.. ആന്റി മരിക്കുന്നതിന് മുൻപ് വീട്ടിലേക്ക് എഴുതിയ കത്ത് ആന്റി മരിച്ചതിന് ശേഷമാണ് കിട്ടിയത്
അമ്മ അത് എന്നെ കാണിക്കാതെ മറച്ചു വെച്ചു.. പിന്നീട് ആ കത്ത് എന്റെ കയ്യിൽ കിട്ടി
അതിൽ എന്നെ കാണാൻ അതിയായ കൊതി ഉണ്ടെന്ന് എഴുതിയിരിക്കുന്നു.. എനിക്ക് വീണ്ടും കരച്ചിൽ വന്നു.. ആ കത്തിൽ മുഖം അമർത്തി കരഞ്ഞു.. ആ കത്തിന് ഗ്രേസി ആന്റിയുടെ വിയർപ്പിന്റെ മണമായിരുന്നു കാച്ചിയ എള്ളെണയുടെ മണവും അതിലേറെ ആന്റി യുടെ കണ്ണീരിന്റെ നനവും
🙏
അവസാനിച്ചു
മൂന്നാം ഭാഗം റൂൾസ് ന് വിരുദ്ധ മായത് കൊണ്ട് ഡിലീറ്റ് ചെയ്തു.. ലിങ്ക് കമെന്റിൽ
#krisaridevi #malluwoman


Comments
Post a Comment