ഗ്രേസി ആന്റി

നിങ്ങൾ വായിക്കുമെങ്കിൽ ഞാനെന്റ അനുഭവങ്ങൾ പങ്കുവെക്കാം പക്ഷെ യഥാർത്ഥ പേര് വെക്കില്ല മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണമല്ലോ പിന്നെ കുറച്ചു പൊടിപ്പും തൊങ്ങലും കൂടി ചേർക്കുന്നുണ്ട്. അത് വായിക്കുന്നവർക്ക് ബോറടിക്കാതിരിക്കാൻ വേണ്ടി മാത്രം പക്ഷെ ഉള്ളതേ എഴുതൂ.. എന്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു കഥാപാത്രമാണ് ഗ്രേസി ആന്റി ( യഥാർത്ഥ പേര് അതല്ല ) പാലക്കാട്‌ ജില്ലയിലെ ഒലവക്കോട് ആണ് ഞാൻ ജനിച്ചതും വളർന്നതും അച്ഛന് ജോലി റയിൽവേയിൽ ആയിരുന്നു. എന്നെ കുറിച്ച് പിന്നേ പറയാം.. ആദ്യം ഗ്രേസി ആന്റിയേ കുറിച്ച്... അമ്മയുടെ നാട് കൊല്ലം ജില്ലയിലെ ചക്കുവാറൽ എന്ന സ്ഥലത്താണ് ബന്ധുക്കൾ അധികവും അവിടെ തന്നെ.. വെക്കേഷൻ സമയത്ത് ഞങ്ങൾ അമ്മയുടെ നാട്ടിൽ പോകാറുണ്ട്. മാമനും കുടുംബവും അവിടെയാണ് താമസം ഒരാഴ്ച അവിടെ നിക്കും അത് കഴിഞ്ഞു പോരും. ഇതാണ് പതിവ്.. നല്ല തണുപ്പുള്ള സ്ഥലമാണ്.. മാമന്റെ വീടിന് അടുത്ത് തന്നെയാണ് ഗ്രേസി ആന്റിയുടെ വീട്.. ആന്റിയുടെ ഭർത്താവ് മിലിറ്ററിയിലാണ്.. വർഷത്തിൽ ഒരു മാസം ലീവ്. കുട്ടികളില്ല.. പുള്ളി നാട്ടിൽ വന്നാൽ അടിയും വാക്കാണവുമാണ് പറഞ്ഞു കേട്ടതാണ്.. അതൊന്നും ഞാൻ കണ്ടിട്ടില്ല.. അത് മനസിലാക്കാനുള്ള ബുദ്ധി എനിക്കായില്ല എന്നതാവും ശരി.. എന്റെ ഓർമ്മയിൽ അന്ന് നാലിലാണ് പഠിക്കുന്നത്. നല്ല ഭംഗിയാ ആന്റിയേ കാണാൻ.. എപ്പോഴും ചിരിക്കും അധികമൊന്നും സംസാരിക്കില്ല.. ശോഭ എന്ന പേരിന്റെആദ്യ അക്ഷരം "ശോ മോളെ "എന്നാണ് വിളിക്കുക.. കുട്ടികൾ ഇല്ലാത്തത് കൊണ്ട് ആയിരിക്കും എന്നെ ഭയങ്കര കാര്യമാണ്.. ഒറ്റക്കാണ് കിടത്തം പുള്ളിക്കാരിക്ക് പേടിയില്ല ഒറ്റക്ക് കിടക്കാൻ ഒരു വെക്കേഷൻ സമയം നല്ല തണുപ്പുള്ള ഡിസംബറിൽ ഞങ്ങൾ മാമന്റെ വീട്ടിൽ എത്തി..കണ്ട പാടെ ആന്റി ഓടിയെത്തി. കെട്ടിപിടിച്ചു എന്തൊരു സ്നേഹം.". പാവം കുട്ടികളില്ല " മാമി പിറുപിറുത്തു.. "എന്റെ വീട്ടിൽ കിടക്കാൻ പോരുന്നോ " രാത്രി കഞ്ഞി കുടിച്ചു വരാന്തയിൽ ഇരിക്കെ വാതിൽ തുറന്നു ഉറക്കെ ചോദിച്ചു ഗ്രേസി ആന്റി.. "സംസാരിച്ചു ഇരിക്കാന്നേ " "ഞാനില്ലേ " "മോളെ പറഞ്ഞയക്കാം" ആ ചുറ്റ് വട്ടത്ത് ഏറ്റവും നല്ല വീടാണ് ആന്റിയുടെത് എന്ന് എനിക്ക് തോന്നി.. എനിക്ക് സന്തോഷം ബെഡിൽ കിടക്കാലോ.. സാധാരണ പായ വിരിച്ചു തറയിലാണ് കിടക്കാറ്.. കട്ടിലൊന്നും വീട്ടിലില്ല അന്ന് ആദ്യമായി ഞാൻ ആന്റി യുടെ വീട്ടിൽ കിടക്കാൻ വന്നു..ആന്റി ക്ക് ഭയങ്കര സന്തോഷം.. എനിക്ക് എന്താണ് തരേണ്ടത് എന്ന് ആന്റി തന്നെ അറിയില്ല.. ഒരു വെപ്രാളം.. കുറെ മിഠായികൾ പഞ്ചാബികൾകഴിക്കുന്ന എന്തോ Dessert ആണെത്രെ.. എന്തായാലും ആന്റി ക്ക് ഭയങ്കര സന്തോഷം.. കുറെ നേരം ചിരിച്ചു കളിച്ചു ഇരുന്നു "മോൾക്ക് ഉറക്കം വരുന്നുണ്ടോ" "ആ " "എന്നാ മോള് കിടന്നോ" ആന്റി കിടക്കുന്ന റൂമിൽ ബെഡിൽ ഒരു സ്വപ്നം പോലെ തോന്നി. എനിക്ക് അതൊരു അത്ഭുതമായിരുന്നു "മോളെ ഉറങ്ങല്ലേ ഒരു ഗ്ലാസ്‌ പാല് കുടിച്ചു കിടന്നോ" പാല് കുടിച്ചു കട്ടിലിൽ പോയി കിടന്നു "മോള് ഉറങ്ങിക്കോ" ലൈറ്റ് അണച്ചു വാതിൽ മെല്ലെ ചാരി ആന്റി റൂമിൽ നിന്ന് പുറത്തേക്ക് പോയി നിശ്ശബ്ദം.. ഒറ്റക്ക് ഒരു റൂമിൽ എന്തോ ഉറക്കം വരുന്നില്ല. പേടിയും.. തിരിഞ്ഞും മറിഞ്ഞും ഞാൻ കിടന്നു.. ഉറക്കം വരുന്നില്ല. നല്ല തണുപ്പ്.. കണ്ണുകൾ ഇറുകി അടച്ചു.. ഇല്ല ഉറക്കം കിട്ടുന്നില്ല.. ആന്റി യേ വിളിച്ചാലോ വേണ്ട നിശ്ശബ്ദത പറമ്പിൽ എവിടെയോ ഓല മടല് വീഴുന്ന ശബ്ദം ഒരു തേങ്ങൽ കേട്ടുവോ ആ തോന്നിയതാവും അല്ല തേങ്ങൽ കുറച്ചു കൂടെ ഉച്ചത്തിൽ സത്യം തൊട്ടടുത്ത റൂമിൽ നിന്ന് ആന്റി യുടെ അടക്കി പിടിച്ച കരച്ചിൽ രണ്ടോ മൂന്നോ നിമിഷം പിന്നെ അത് നിന്നു കാതോർത്തു കിടന്നു. ഇല്ല ഇപ്പോൾ കേൾക്കുന്നില്ല. വീണ്ടും കാതോർത്തു സമയം പോലെ ബാക്കി വീണ്ടും എഴുതാമെന്ന ഉറപ്പോടെ നിർത്തുന്നു നിങ്ങളുടെ അഭിപ്രായം അറിയിക്കുക 🙏🙏🙏 #krisaridevi #malluwoman

Comments